മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നതായി തെളിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദർ ദാസിന് റെയിൽവേ സ്റ്റേഷനിൽ ചായക്കട ഉണ്ടായിരുന്നതായി തെളിവില്ലെന്ന് ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവേ മറുപടി നൽകിയിരിക്കുന്നത്. അഭിഭാഷകനായ പവൻ പരീഖ് ആണ് പശ്ചിമ റെയിൽവേയോട് ഇക്കാര്യം അന്വേഷിച്ചത്. ആദ്യം ചോദിച്ചപ്പോൾ മറുപടി നൽകാതിരുന്ന റെയിൽവേ രണ്ടാമത്തെ അപ്പീലിലാണ് ചോദ്യത്തിനു മറുപടി നൽകിയത്.
Read Also : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പീലി വിടർത്തിയാടുന്ന മയിലുകൾ; വൈറൽ വിഡിയോ
കുട്ടിക്കാലത്ത് പിതാവ് ദാമോദർ ദാസിനൊപ്പം ഗുജറാത്തിലെ വഡ്നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ താൻ ചായ വിൽപന നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി പലതവണ അവകാശപ്പെട്ടിരുന്നതാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വർഷങ്ങൾക്കു മുൻപാണ് പവൻ പരീഖ് പശ്ചിമ റെയിൽവേയെ സമീപിച്ചത്. ചായക്കടയുമായി ബന്ധപ്പെട്ട് 11ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം അദ്ദേഹം ചോദിച്ചത്. ചായക്കടയുടെ ലൈസൻസ്, പെർമിറ്റ് തുടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അദ്ദേഹം ചോദിച്ചിരുന്നു. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതിരുന്നതോടെ അദ്ദേഹം അപ്പീൽ നൽകി. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നായിരുന്നു പശ്ചിമ റെയിൽവേയുടെ മറുപടി. തുടർന്ന് അഭിഭാഷകൻ വീണ്ടും അപ്പീൽ നൽകി. ഇതിന് പശ്ചിമ റെയിൽവേ മറുപടി നൽകി.
ടെലഗ്രാമിലെ ഏറ്റവും മികച്ച മലയാളം വാർത്ത ചാനൽ.
മലയാളം വാർത്തകളും , വീഡിയോകളും ടെലഗ്രാമിലൂടെ ലഭിക്കാൻ 24 News ചാനലിൽ ജോയിൻ ചെയ്യുക.
ടെലഗ്രാമിലെ ഏറ്റവും മികച്ച മലയാളം വാർത്ത ചാനൽ. മലയാളം വാർത്തകളും , വീഡിയോകളും ടെലഗ്രാമിലൂടെ ലഭിക്കാൻ 24News ചാനലിൽ ജോയിൻ ചെയ്യുക
അപേക്ഷകൻ തേടിയ വിവരങ്ങൾ വളരെ പഴക്കമുള്ളതാണെന്നും അക്കാലത്തെ യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷന്റെ പക്കൽ ഇല്ലെന്നുമായിരുന്നു റെയിൽവേയുടെ മറുപടി. 2015 ൽ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായി കുട്ടിക്കാലത്ത് മോദി ചായ വിൽപന നടത്തിയിരുന്നത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചിരുന്നു.
Story Highlights – No Records Are Available Of Tea Shop Of PM Modi’s Father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here