Advertisement

പമ്പാ മണൽക്കടത്ത് : അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി

August 26, 2020
Google News 1 minute Read
pamba sand mining vigilance orders probe

പമ്പാ മണൽക്കടത്ത് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടർന്നാണ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പാ ത്രിവേണിയിലെ മണൽക്കടത്ത് നീക്കമെന്ന നിലപാടിലാണ് പ്രതിപക്ഷം. മണൽ നീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണെന്നായിരുന്നു ആരോപണം.

വിഷയം വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകിയത്. ഈ ആവശ്യം കഴിഞ്ഞദിവസം സർക്കാർ തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നത്. സംസ്ഥാന സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Story Highlights pamba sand mining vigilance orders probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here