റായ്ഗഡ് ദുരന്തം : മരണസംഖ്യ 15 ആയി

raigad building collapsed 15 dead

മഹാരാഷ്ട്രയിലെ റായ്ഗഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ തിരച്ചിൽ 36 മണിക്കൂർ പിന്നിട്ടു.

പരുക്കേറ്റവരെ പുനെ, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ നിന്നും ദുരന്തനിവാരണ സേന നാല് വയസുളള കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 18 മണിക്കൂറുകൾക്ക് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്.

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെ കാജർപുരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. അഞ്ച് നില കെട്ടിടമാണ് തകർന്നുവീണത്.

Story Highlights raigad building collapsed 15 dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top