‘തികച്ചും സ്വാർത്ഥം’; ആത്മകഥ എഴുതാനുള്ള തീരുമാനത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആത്മകഥയെഴുതുന്നു. രണ്ടര പതിറ്റാണ്ടിൽ അധികമായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം പട്ടൗഡി കുടുംബത്തിലെ അംഗമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം സെയ്ഫ് തുറന്നുപറഞ്ഞത്. സിനിമയും വ്യക്തിജീവിതവും വിജയപരാജയങ്ങളും എല്ലാം ചേർത്ത് വച്ച പുസ്തകം ആയിരിക്കുമിത് എന്നും സെയ്ഫ്. ജീവിതത്തിലെ ഓരോ നിമിഷവും പകർത്താനുള്ള തീരുമാനം തീർത്തും സ്വാർത്ഥമാണ്, അത് എല്ലാവരും വായിച്ച് ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും സെയ്ഫ് പറഞ്ഞു.
Read Also : മിന്നൽ മുരളി ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘ കാര്യങ്ങൾ ഒരുപാട് മാറുകയാണ്. ഇവയെല്ലാം എഴുതിവച്ചില്ലെങ്കിൽ കാലത്തിനൊപ്പം ആ ഓർമകളും നഷ്ടമാകും. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കുന്നതും അതേക്കുറിച്ച് എഴുതുന്നതുമൊക്കെ രസകരമാണല്ലോ’ എന്നും സെയ്ഫ്.
യാഷ് ചോപ്രയുടെ ചിത്രത്തിലൂടെയാണ് സെയ്ഫ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. തൈമൂറിന് ശേഷം വീണ്ടും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സെയ്ഫും ഭാര്യ കരീനയും. ആദ്യ ഭാര്യ അമൃത സിംഗാണ്. ആദ്യ വിവാഹത്തിലുള്ള മക്കളാണ് നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും.
Story Highlights – saif ali khan, autography
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here