തൃശൂരിൽ 204 പേർക്ക് കൊവിഡ്; കൊല്ലത്ത് 133 പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ 204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 192 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 25 പേരുടെ രോഗഉറവിടം വ്യക്തമല്ല. അമല ക്ലസ്റ്ററിൽ 13, ചാലക്കുടി ക്ലസ്റ്ററിൽ ഒൻപത്, വാടാനപ്പളളി ജനത ക്ലസ്റ്ററിൽ 11, അംബേദ്കർ കോളനി ക്ലസ്റ്റർ ദയ ക്ലസ്റ്റർ എന്നിവിടങ്ങളിൽ എട്ട് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്ററിൽ 7പേർക്ക് രോഗബാധയുണ്ട്. ജില്ലയിൽ 11ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പോസിറ്റീവ് ആയി.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്.
കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 131 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെയാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ രോഗം ബാധിച്ചു. 58 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
Story Highlights – thrissur and kollam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here