മൂന്നാമതൊരാളെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും

വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരി 2021 ൽ കുഞ്ഞ് എത്തുമെന്ന കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രം വിരാട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചിരിക്കുന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ നിറഞ്ഞിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അവരുടെ വിവാഹ വാർത്ത പുറത്തുവരുന്നത്.
ഡിസംബർ 11 നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്. ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു അത്.
Read Also : വിവാഹ വേദിയേക്കാൾ വില വരുന്ന ആ വിവാഹ മോതിരത്തിന്റെ പ്രത്യേകതകൾ ഇതാണ്
തുടർന്ന് സോഷ്യൽ മീഡിയയിൽ വിരാട്-അനുഷ്‌ക അഥവ് ‘വിരുഷ്‌ക’ ചിത്രങ്ങൾ നിറഞ്ഞു. വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു. വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. താജ് ഡിപ്ലോമാറ്റിക് എൻക്ലേവിന്റെ ദർബാർ ഹോളിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ്. ഡിസംബർ 26 ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു.
Story Highlights – virat, anushka sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here