കൊവിഡ് : ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ഓണക്കാലത്ത് കൊവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പൊലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പൊലീസും രംഗത്തുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2400 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1213 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 10314 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.
Story Highlights – covid: Restrictions will be tightened during Onam; 20,000 police officers were deployed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here