സെക്രട്ടേറിയറ്റ് തീപിടിത്തം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.

കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റേയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Read Also : ‘കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളും’; സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ കേസെടുത്തു

അതേസമയം. തീയുണ്ടായത് പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിന്റെ തകരാർ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകി. ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടണിലേക്കും പേപ്പറിലേക്കും വീണു. ഇതാണ് തീപിടിക്കാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തൽ.

Story Highlights secretariat fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top