കൊല്ലത്ത് 176 പേർക്ക് കൊവിഡ്; തൃശൂരിൽ 162 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 176 പേർക്കാണ്. ഇതിൽ 164 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ എട്ടു പേർക്കും രോഗം സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.
Read Also : കാസർഗോഡ് കൊവിഡ് പ്രതിദിന കണക്കുകൾ ആദ്യമായി 200 കടന്നു; 231 പേരിൽ 223 പേരും സമ്പർക്ക രോഗബാധിതർ
തൃശൂർ ജില്ലയിൽ 162 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 155 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ദയ ക്ലസ്റ്ററിൽ 19 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആർഎംഎസ് ക്ലസ്റ്ററിൽ 7 പേർക്കും ചാലക്കുടി ക്ലസ്റ്ററിൽ 4 പേർക്കും കൊവിഡ് പോസിറ്റീവ് ആയി. എട്ട് ആരോഗ്യപ്രവർത്തകരും രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. 95 പേർ രോഗമുക്തി നേടി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്.
Story Highlights – kollam thrissur covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here