കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 189 പേര്‍ക്ക്; ആകെ രോഗികള്‍ 1266

കോട്ടയം ജില്ലയില്‍ ഇന്ന് 189 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴു പേര്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 31 പേര്‍ക്ക് ബാധിച്ചു. വിജയപുരം-30, പാമ്പാടി, തിരുവാര്‍പ്പ്-9 വീതം, അയ്മനം, ഈരാറ്റുപേട്ട- 8 വീതം, അതിരമ്പുഴ, ഏറ്റുമാനൂര്‍-ഏഴു വീതം, കൂരോപ്പട, കോരുത്തോട്-5 വീതം, കടപ്ലാമറ്റം, പൂഞ്ഞാര്‍-4 വീതം, കുമരകം, മാഞ്ഞൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, തൃക്കൊടിത്താനം-3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
ഇന്ന് 76 പേര്‍ രോഗമുക്തരായി. നിലവില്‍ ജില്ലയില്‍ 1266 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3417 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 2148 പേര്‍ രോഗമുക്തരായി. ആകെ 12397 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.
Story Highlights – Kottayam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here