Advertisement

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് ലഭിച്ചത് ഹാബിറ്റാറ്റിന്

August 27, 2020
1 minute Read

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന് വേണ്ടി കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത് ഹാബിറ്റാറ്റിന്. 203 ഭവന യൂണിറ്റുകളുള്ള സമുച്ചയത്തിനാണ് വടക്കാഞ്ചേരി നഗരസഭ നിര്‍മാണ അനുമതി നല്‍കിയിരിക്കുന്നത്. റെഡ് ക്രെസന്റും യൂണിടാകും ചേര്‍ന്ന് നടത്തുന്ന ഭവന നിര്‍മാണ പദ്ധതിക്ക് പ്രത്യേക നിര്‍മാണാനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ ലൈഫ് മിഷന്‍ അറിയിച്ചു.

വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണ പെര്‍മിറ്റുമായി സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ഹാബിറ്റാറ്റ് തയാറാക്കിയ നിര്‍മാണ പ്ലാനില്‍ ഒതുങ്ങിയാണ് റെഡ് ക്രെസന്റും യൂണിടാകും പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മാറ്റങ്ങളോടെയുള്ള അന്തിമ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ച് റഗുലൈസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ലൈഫ് മിഷന്‍ അറിയിച്ചു.

യൂണിടാക് സമര്‍പ്പിച്ച പ്ലാന്‍ ലൈഫ് മിഷന്‍ അംഗീകരിച്ചതാണെന്നും മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള ഭൂമിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായശേഷം നഗരസഭയ്ക്ക് കൈമാറുമെന്നും വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയില്‍ പറയുന്നു.

Story Highlights Life mission housing project Wadakkanchery, Habitat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top