Advertisement

റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു

August 27, 2020
Google News 1 minute Read

നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് മിശ്ര നൽകിയ വിവരങ്ങൾ ഉൾപ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് റിയ ചക്രവർത്തിയുടെ അഭിഭാഷകൻ രംഗത്തെത്തി. റിയ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും രക്തപരിശോധനയ്ക്ക് എത് സമയവും തയ്യാറെന്നും അഭിഭാഷകൻ അറിയിച്ചു.

Story Highlights Sushant singh rajput, Rhea chakraborty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here