‘ഇനി പേപ്പർ ഫയലുകൾ പാടില്ല’; സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കാൻ നിർദേശം
സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കണമെന്ന് നിർദേശം. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നിർദേശം നൽകിയത്. പേപ്പർ ഫയലുകൾ ഉടൻ സ്‌കാൻ ചെയ്ത് ഇ- ഫയലുകൾ ആക്കണമെന്നും നിർദേശത്തിലുണ്ട്. 40 വകുപ്പുകൾക്കും നിർദേശം നൽകി. അടിയന്തരമായി നടപ്പിലാക്കാൻ സാധിക്കില്ലെന്നും ചില വകുപ്പ് മേധാവികൾ മറുപടി നൽകിയതായാണ് വിവരം.
Read Also : നിർണായക ഫയലുകൾ സുരക്ഷിതം; സീക്രട്ട് സെക്ഷനിൽ തീപിടിച്ചില്ലെന്ന് വിശദീകരണം
അതേസമയം സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിലെ സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്നും വിവരം. പൊലീസുകാർക്ക് പുറമേ സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും. മാത്രമല്ല, സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നൽകിയില്ലെന്നത് സംബന്ധിച്ച കാര്യവും പരിശേധിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
കൂടാതെ ഗവർണറും ഇക്കാര്യത്തിൽ ഇടപെട്ടു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണനയും പരാതി നൽകണമെന്നാണ് നിർദേശമെന്നാണ് വിവരം. അതേസമയം അന്വേഷണ സംഘം പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളുടെയും പരിശോധന ആരംഭിച്ചു.
Story Highlights – secretariat, e files
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here