ഓണം; പൊതുഗതാഗത നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച വരെ
ബസുകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണമുണ്ടാവില്ല. കൊവിഡ് പശ്ചാത്തലത്തില്‍
തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരുന്നു സര്‍വീസ് നടത്താന്‍ അനുമതി. പുതിയ നിര്‍ദേശത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ സര്‍വീസ് നടത്താം.

്അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും. ഇതുവഴി സര്‍ക്കാരിന് 90 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ബസ് ഉടമകള്‍ എല്ലാ റൂട്ടിലും സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്റ്റ് ഗാരേജ്, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് നികുതി ഇളവ് നല്‍കുക. നികുതി ഇളവ് വരുത്തിയ സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നടത്താതിരുന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights Onam; Public transport restrictions temporarily lifted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top