പട്ടിക വിഭാഗങ്ങളെ തരംതിരിച്ച് സംവരണം; ഏഴംഗ വിശാല ബെഞ്ചിലേക്ക്

പട്ടിക വിഭാഗങ്ങളെ തരംതിരിച്ച് സംവരണം നല്‍കാന്‍ കഴിയുമോയെന്ന വിഷയം സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്. നിയമപ്രശ്നത്തില്‍ രണ്ട് അഞ്ചംഗ ബെഞ്ചുകള്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതോടെയാണ് ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്.

ഉപവിഭാഗങ്ങളാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. എന്നാല്‍, 2004ല്‍ ഇവി ചിന്നയ്യ കേസില്‍ അന്നത്തെ അഞ്ചംഗ ബെഞ്ചില്‍ നിന്ന് ഇതിന് വിരുദ്ധമായ വിധിയുള്ളതിനാല്‍ വിശാല ബെഞ്ചിന് വിടുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പഞ്ചാബിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് അനുവദിച്ച 50 ശതമാനവും, പട്ടികവിഭാഗത്തിലെ രണ്ട് ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമായി സംവരണം ചെയ്ത നടപടിയാണ് കേസിനാധാരം.

Story Highlights Reservation by classification of Scheduled Castes; To a seven-member wide bench

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top