ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

വെല്ലുവിളി നേരിട്ട് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം. ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കത്തിൽ ഉള്ള ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതർ. തീവ്ര കൊവിഡ് ലക്ഷണമുള്ള രോഗികളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം പിടിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 1000 ത്തോളം ഡോക്ടർമാരാണ് രാജിക്ക് ഒരുങ്ങുകയാണ്.
Story Highlights – Coronavirus, Health workers
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News