Advertisement

ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

August 28, 2020
Google News 2 minutes Read
Bartholomew Ogbeche left blasters

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പൊർട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ശരിവച്ചിട്ടുണ്ട്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് താരത്തിന് നന്ദി പറഞ്ഞു. വരുന്ന സീസണിൽ അദ്ദേഹം മുംബൈ സിറ്റിയ്ക്കായി ബൂട്ട് കെട്ടുമെന്നാണ് സൂചന.

Read Also : ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി കളി മുംബൈയിൽ: റിപ്പോർട്ട്

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു. എന്നാൽ, വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്ന് ഓഗ്ബച്ചെ പറഞ്ഞിരുന്നു.

Thank you Big Man Bart! We'd like to thank Bartholomew Ogbeche, for his services and utmost professionalism during his…

Posted by Kerala Blasters on Friday, August 28, 2020

സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ മുംബൈ സിറ്റി ട്രാസ്ഫർ വിൻഡോയിൽ പണം എറിയുകയാണ്. എഫ്‌സി ഗോവ നായകനായിരുന്ന മന്ദാർ റാവു ദേശായി, പ്രതിരോധ താരങ്ങളായിരുന്ന മുർതാദ ഫാൾ, അഹ്മദ് ജെഹ്‌റു എന്നിവരെയൊക്കെ സിറ്റി റാഞ്ചി. ഗോവൻ ഗോളടി യന്ത്രം കോറോയും മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്.

Story Highlights Bartholomew Ogbeche left blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here