ആലുവയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

ആലുവയിൽ കാർ കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്. റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയർഫോഴ്‌സെത്തി തീ അണച്ചു.

കാറിന് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

Story Highlights Car, Fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top