കൊവിഡ്; കന്യാകുമാരി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാര്‍ അന്തരിച്ചു

കന്യാകുമാരി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഇദ്ദേഹം കൊവിഡ് ചികിത്സയിലായിരുന്നത്. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 10 നാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ അടക്കമുള്ള പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടായി. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു.

Story Highlights Congress MP H Vasanthakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top