Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 126 പേര്‍ക്ക്

August 28, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം ബാധിച്ചു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട – 6 വീതം തൃക്കൊടിത്താനം, കൂരോപ്പട -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ ഇന്ന് 81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid confirmed 126 people In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here