എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 207 പേര്‍ക്ക് രോഗം

എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ പ്രതിദിന കണക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും 200 കടന്നു. 207 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 184 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിലും ജില്ലയില്‍ ആശങ്ക ഏറുന്നു.

എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഇന്ന് സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചിമ കൊച്ചിക്കും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്കും പുറമെ, നഗര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. എറണാകുളത്ത് മാത്രം 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ സ്വകാര്യ ആശുപത്രിയിലെ നാല് ആരോഗ്യ പ്രവര്‍ത്തകരും 26 ആശുപത്രി ജീവനക്കാരും ഉള്‍പ്പെടുന്നു. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. കളമശേരി യില്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 155 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. ഇപ്പോള്‍ 2075 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.

Story Highlights covid 19, coronavirus, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top