വിമാനങ്ങളിൽ ഇനി ഭക്ഷണം വിളമ്പാം

food can be served in airplane

വിമാനങ്ങളിൽ ഇനി ഭക്ഷണം വിളമ്പാം. വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. എന്റർടെയ്ൻമെന്റ് (ഐഎഫ്ഇ) സ്‌ക്രീനും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കൊവിഡ് സാഹചര്യത്തിലാണ് വിമാനത്തിൽ ഭക്ഷണം നൽകുന്നത് നിർത്തിവച്ചത്. ഒപ്പം സുരക്ഷാ വസ്ത്രങ്ങളും, മാസ്‌കും, ഗ്ലൗസുമെല്ലാം നിർബന്ധമാക്കിയിരുന്നു.

അതേസമയം, ഉഡാൻ പദ്ധതി പ്രകാരം 78 പുതിയ റൂട്ടുകൾക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. വടക്ക്-കിഴക്ക് സംസ്ഥാനങ്ങൾ, മലയോര പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവയ്ക്കാകും മുൻഗണന. ഉഡാൻ പദ്ധതിയുടെ കീഴിൽ ഇതുവരെ 766 റൂട്ടുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Story Highlights food can be served in airplane

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top