കനത്ത മഴയിൽ വീട് തകർന്നു; നിസഹായവസ്ഥയിൽ വീട്ടമ്മ; പ്ലാസ്റ്റിക് ഷെഡില്‍ താമസം

വീട് കനത്ത മഴയിൽ തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ് പെരുമ്പാവൂർ മുടക്കുഴയിലെ ഒരു കുടുംബം. പ്ലാസ്റ്റിക് ഷെഡിലാണ് ഇവരുടെ ഇപ്പോഴത്തെ താമസം. തല ചായ്ക്കാൻ സുരക്ഷിതമായ ഒരു ഭവനത്തിനായി സഹായം തേടുകയാണ് ഇവർ.

ഇവരുടെ വീടിനെ ഇപ്പോൾ അങ്ങനെ വിളിക്കാൻ കഴിയില്ല. വീടിന്റെ ഏറിയ പങ്കും മഴയിൽ തകർന്നു. നാളുകൾക്ക് മുൻപാണ് കനത്ത മഴ വീട് തകർത്തത്. ബാക്കി ഭാഗം ഏത് നിമിഷവും നിലം പൊത്താം. അകനാട്ടെ ശാന്തയുടെ താമസം ഇപ്പോൾ പുറത്ത് പ്ലാസ്റ്റിക് ഷെഡിലാണ്.

Read Also : രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വക്കേറ്റം; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

തകർന്ന വീട് താമസയോഗ്യമാക്കുവാൻ വീട്ടമ്മയായ ശാന്തയ്ക്ക് മുന്നിൽ ഇതുവരെ ഒരു വഴിയും തുറന്നില്ല. ഇതിനായി പഞ്ചായത്തിനെ പല തവണ സമീപിച്ചെങ്കിലും പരിഹാരം മാത്രം ഇപ്പോഴും അകലെയാണ്. സമാധാനമായി കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു ഭവനമെന്ന സ്വപ്നത്തിന് കരുതലിന്റെ തണൽ തേടുകയാണ് ഈ വീട്ടമ്മ.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ:

ശാന്ത ചന്ദ്രൻ

അക്കൗണ്ട് നമ്പർ: 654402010003775

ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ബ്രാഞ്ച്: ചുണ്ടക്കുഴി വെങ്ങൂർ വെസ്റ്റ്

ഐഎഫ്എസ്‌സി കോഡ്: UBIN0565440

Story Highlights house destroyed, helpless woman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top