Advertisement

‘ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രം; ഉടമസ്ഥാവകാശമില്ല’: കെ സുരേന്ദ്രൻ

August 28, 2020
Google News 1 minute Read

ജനം ടിവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ അട്ടിമറി നടന്നു എന്നത് മറച്ചുവയ്ക്കാൻ ആണ് മന്ത്രിമാർ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുന്നത്. മന്ത്രിമാർ ഭരണഘടനാ ലംഘനം നടത്തുകയാണ്. അന്വേഷണം അട്ടിമറിക്കാനും കുറ്റക്കാരെ രക്ഷപെടുത്താനുമാണ് ശ്രമം. മന്ത്രിമാർ അന്വേഷണത്തിൽ ഏർപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ഇത് അന്വേഷണ സംഘമല്ല, കേസ് അട്ടിമറിക്കുന്ന സംഘമാണ്. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണ് അന്വേഷണ സംഘത്തിലുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights K Surendran, Janam TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here