കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ദീർഘദൂര സർവീസുകൾ ഓണാവധികൾ കണക്കിലെടുത്താണ് പുനഃരാരംഭിച്ചത്. സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്.

Story Highlights KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top