ലാവലിൻ കേസ്; സുപ്രിംകോടതിയുടെ പുതിയ ബെഞ്ചിന്റെ പരിഗണനയിൽ

ലാവലിൻ കേസ് സുപ്രിംകോടതിയുടെ പുതിയ ബെഞ്ചിൽ. തിങ്കളാഴ്ച ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബെഞ്ചിൽ കേസ് പരിഗണിക്കും. കേസിൽ ഇതുവരെ വാദം കേട്ടത് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് ലാവലിൻ കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഇതുവരെ ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചതെങ്കിൽ തിങ്കളാഴ്ച്ച മുതൽ അത് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആയിരിക്കും. പലതവണ പലകാരണങ്ങൾ കാരണം വാദം കേൾക്കൽ മാറ്റിവച്ചു. സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കേസ് മാറ്റി വയ്ക്കുന്നതിനെ എതിർത്തതുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയാണ് സുപ്രികോടതിയിലുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരും ഹർജി നൽകിയിട്ടുണ്ട്. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി രാജശേഖരൻ എന്നിവരുടെ ആവശ്യം.

Story Highlights -Lavalin case, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top