ഒരു കല്യാണം കഴിക്കാനുള്ള കഷ്ടപ്പാടേ; ‘മണിയറയിലെ അശോകൻ’ ട്രെയിലർ പുറത്ത്

maniyarayile ashokan trailer released

ദുൽഖർ സൽമാൻ നിർമ്മിച്ച് നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഏപ്രിലിൽ തീയറ്റർ റിലീസിനു തീരുമാനിച്ചിരുനൻ ചിത്രം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഈ മാസം 31ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസാവുക.

Read Also : അണിയറയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ; ‘മണിയറയിലെ അശോക’നുമായി ദുൽഖർ വരുന്നു

ഒരു കല്യാണം കഴിക്കാനുള്ള അശോകൻ്റെ കഷ്ടപ്പാടാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. 2 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ കഥാപാത്രങ്ങളെല്ലാവരും മുഖം കാണിക്കുന്നുണ്ട്. ജേക്കബ് ഗ്രിഗറിയാണ് അശോകനാവുന്നത്. അനുപമ പരമേശ്വരൻ ശ്യാമ എന്ന കഥാപാത്രമായി എത്തുന്നു. ഇവർ രണ്ട് പേരുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. അനുപമ ചിത്രത്തിൻ്റെ സഹസംവിധായിക കൂടി ആയിരുന്നു. കൃഷ്ണ ശങ്കർ, ഷൈൻ ടോം ചാക്കോ, അനു സിത്താര, സണ്ണി വെയ്‌ൻ, വിജയരാഘവൻ, ശ്രിത ശിവദാസ്, കുഞ്ചൻ, സുധീഷ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. കാമിയോ റോളിൽ ദുൽഖറും ചിത്രത്തിലെത്തും.

നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം. മഹേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ നായരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു എൻ ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പിആർഒ ആയും ഷുഹൈബ് എസ് ബി കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.

Story Highlights maniyarayile ashokan trailer released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top