Advertisement

അണിയറയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ; ‘മണിയറയിലെ അശോക’നുമായി ദുൽഖർ വരുന്നു

October 3, 2019
Google News 1 minute Read

ആദ്യമായി നിർമാതാവാകുന്ന സിനിമയുടെ സർപ്രൈസിന്റെ ആദ്യ പെട്ടി പൊട്ടിച്ച് ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം ‘വേ ഫയറർ ഫിലിംസ് ‘എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേരും ലോഗോയും പുറത്തുവിട്ടത്തിന്റെ ചൂടാറും മുമ്പാണ് ദുൽഖറിന്റെ അടുത്ത സർപ്രൈസ്. താൻ നിർമിക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ‘മണിയറയിലെ അശോകൻ’ എന്നാണെന്നും ഒരു കൂട്ടം പുതുമുഖങ്ങൾ അണിയറയിലുണ്ടെന്നും ദുൽഖർ അറിയിച്ചു. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട സിനിമയുടെ ടൈറ്റിൽ പോസ്റ്ററിലൂടെയാണ് താരം പേര് വെളിപ്പെടുത്തിയത്.

ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചുവച്ചാണ് ദുൽഖറിന്റെ ആദ്യം ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം. മഹേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ നായരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു എൻ ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പിആർഒ ആയും ഷുഹൈബ് എസ് ബി കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here