പൂച്ചകളിലെ വൈറസ് രോഗത്തിനുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം

പൂച്ചകളിലെ മാരകമായ വൈറസ് രോഗം ഭേദമാക്കാൻ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്കും ഫലപ്രദമാകുമെന്ന് പഠനം. കൊവിഡ് വൈറസ് മനുഷ്യ കോശങ്ങളിൽ ഇരട്ടിക്കുന്നത് തടയാന്ഡ ഈ മരുന്ന് ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാൻ സാധിക്കുമെന്നാണ് ആൽബർട്ട സർവകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസർ ജൊവാൻ ലെമ്യൂക്‌സ് പറയുന്നത്. 2002-03 കാലയളവിൽ പടർന്നുപിടിച്ച സാർസ് രോഗത്തിന് പിന്നാലെയാണ് ഈ മരുന്നിനെക്കുറിച്ച് ആദ്യം ഗവേഷണം ആരംഭിച്ചത്. പിന്നാലെ, വെറ്ററിനറി ഗവേഷകർ ഇത് പൂച്ചകളിൽ പടരുന്ന രോഗം ഭേദമാക്കുമെന്ന് കണ്ടെത്തിയെന്ന് പഠനത്തിൽ പറയുന്നു.
മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഉടൻ ആരംഭിക്കും. സാധാരണ ഗതിയിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുന്നതിന് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിക്കണം. എന്നാൽ ഈ കടമ്പകൾ നേരത്തെ തന്നെ കടന്നതിനാൽ നേരിട്ട് ക്ലിനിക്കൽ ട്രയലിലേക്ക് പോകാൻ സാധിക്കുമെന്നും ജൊവാൻ ലെമ്യൂക്‌സ് വ്യക്തമാക്കുന്നു.
Story Highlights – Coronavirus, Cat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here