കോൺഗ്രസിന്റെ ശത്രു ശശി തരൂരല്ല: ബെന്നി ബഹനാൻ

കോൺഗ്രസിലെ അധികാര തർക്കത്തിൽ ശശി തരൂരിനെ പിന്തുണച്ച് ബെന്നി ബെഹനാൻ. കത്ത് നൽകിയതിന് ശേഷമുള്ള ഹൈക്കമാൻഡ് തീരുമാനം തരൂർ അംഗീകരിച്ചുവെന്നും ഇതിന് ശേഷം വിമർശനം ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

Read Also : ‘ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല’; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

കോൺഗ്രസിന്റെ ശത്രു തരൂരല്ല, ബിജെപിയും സിപിഐഎമ്മുമാണെന്നും ബെന്നി ബഹനാൻ. മുന്നണിക്ക് പുറത്തു പോകാൻ വാശി കാണിക്കുന്ന ജോസ് കെ മാണി വിഭാഗത്തെ പിടിച്ചു നിർത്താനാവില്ലെന്നും ഇക്കാര്യത്തിൽ അടുത്ത മാസം മൂന്നാം തിയതി ചേരുന്ന മുന്നണി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.

Story Highlights sashi tharoor, benny behnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top