‘പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രം, നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്’: ശശി തരൂർ

നിലമ്പൂർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, കോൺഗ്രസ് നേതൃത്തിന്റെ നടപടികയിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ എം പി. നിലമ്പൂർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം. ക്ഷണം ഉണ്ടായിരുന്നില്ല. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും മറ്റു മെസേജുകൾ ഒന്നും കിട്ടിയില്ല.
കോണ്ഗ്രസ് പ്രവർത്തകർ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂരിൽ കോൺഗ്രസ്സ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ക്ഷണിച്ചിരുന്നേൽ പോയേനെ. എനിക്ക് പ്രത്യേകിച്ച് ക്ഷണം വേണമെന്നില്ല. പക്ഷേ പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ സംഘാടകര്‍ അറിയിക്കുമല്ലോ. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു.
പക്ഷെ എല്ലാവരോടും സൗഹൃദപരമായിട്ടാണ് പോകുന്നത്. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രം. മറ്റു വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളും സംസാരിച്ചിട്ടില്ല. ഭാരതത്തിന്റെ വിഷയങ്ങൾ വരുമ്പോൾ ദേശീയ തലപര്യത്തിനു അനുസരിച്ചാണ് നിൽക്കുന്നത്. എന്റെ ലൈൻ മാറിയിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടാൽ രാജ്യത്തിനു സേവനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : sashi tharoor not invited to nilambur election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here