Advertisement

സുശാന്തിന്റെ മരണം: മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ

August 29, 2020
1 minute Read
Sushant's death; Government of Bihar Supreme Court

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന നിഗമനത്തിൽ സിബിഐ. അപൂർണമായ നടപടികൾ മാത്രമാണ് മുംബൈ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സിബിഐ പറയുന്നു.

മുംബൈ പൊലീസ് ശേഖരിച്ച മൊഴികൾ പുനഃപരിശോധിക്കാനാണ് സിബിഐയുടെ തീരുമാനം. കേസിൽ മൊഴി നൽകിയവരെ വീണ്ടും വിളിച്ച് വരുത്തും. നടിയും മോഡലുമായ റിയ ചക്രവർത്തിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. നാർക്കോട്ടിക്‌സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിന് ശേഷം റിയയെ വീണ്ടും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.

Read Also :റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

Story Highlights Sushant singh rajput, CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top