രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

india covid cases crossed 34 lakhs

രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേർ രോഗമുക്തരായി. ആകെ മരണം 62,550 ആണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 212-ാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ 34 ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് കൊവിഡ് കേസുകൾ 33 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,52,424 ആയി. ആകെ രോഗമുക്തരുടെ എണ്ണം 26 ലക്ഷം കടന്ന് 2,648,998 ആയി.

അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Story Highlights india covid cases crossed 34 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top