‘പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണം’; കെപിസിസി

പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്കുളളിൽ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കൾക്ക് നിർദേശം നൽകി.

ഇതിനു പുറമേ, ശശി തരൂർ വിഷയത്തിൽ തുടർ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കെപിസിസി നിർദേശം നൽകി. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിധത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി അനാവശ്യ വിഴുപ്പലക്കൽ പാടില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights -‘Leaders should avoid publicity on party internal affairs’; KPCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top