കൊവിഡിനെയും തോല്പിച്ച് മെസി; ഗൂഗിൾ സെർച്ചിൽ ഒന്നാമത്

ഗൂഗിൾ സെർച്ചിൽ കൊവിഡിനെയും തോല്പിച്ച് ഇതിഹാസ താരം ലയണൽ മെസി. ബാഴ്സലോണയിൽ നിന്ന് വിടപറയുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് മെസി ഗൂഗിൾ സെർച്ചിൽ ഒന്നാമതെത്തിയത്. മാസങ്ങളായി കൊവിഡാണ് ഗൂഗിൾ സെർച്ച് വാക്കുകളിൽ ഒന്നാമതുണ്ടായിരുന്നത്. അതാണ് മെസി തകർത്തത്.
Read Also : മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്
‘മെസി ലീവ്സ് ബാഴ്സ’ എന്ന സെർച്ച് ആണ് കൊവിഡിനെ തോല്പിച്ച് ഒന്നാമതെത്തിയത്. 2300 ശതമാനമാണ് ഈ തെരച്ചിലിൻ്റെ വർധന. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെർച്ചും വർധിച്ചു. ഇതോടൊപ്പം ബാഴ്‌സ പ്രസിഡന്റ് ബര്‍തോമ്യൂവിനെ തെരയുന്നതും കുത്തനെ വര്‍ധിച്ചു. ബര്‍തൊമ്യൂവിനെ സെര്‍ച്ച് ചെയ്യുന്നതില്‍ 1450 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ തൻ്റെ തീരുമാനം താരം പരസ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also : മെസി ബാഴ്സയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാർതോമ്യു; റിപ്പോർട്ട്
പ്രധാനമായും ബാഴ്സ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡൻ്റ് ജോസപ് മാർതോമ്യൂവിൻ്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു.
Story Highlights – messi becomes most searched term on Google
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here