പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. പുലർച്ചയോടെയാണ് ഡൽഹിയിൽ പിടിയിലായ ഇരുവരേയും കൊച്ചിൽ എത്തിച്ചത്. വിമാന മാർഗമാണ് ഇരുവരേയും കൊച്ചിൽ എത്തിച്ചത്. ഇന്നലെ രാവിലെ ആരംഭിച്ച പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തെ പരിശോധന രാത്രിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ വീണ്ടും പരിശോധന ആരംഭിക്കും.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കൾ ഇന്നലെയാണ് പിടിയിലായത്. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും. റിനു മറിയം തോമസ് കമ്പനി സിഇഒ ആണ്. റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗമാണ്.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിൽ ഇന്നലെ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിലെ നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷമാണ് ഹർജിക്കാരന് ലഭിക്കാനുള്ളത്.
Story Highlights – popular finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here