കൊല്ലം വയയ്ക്കലില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു മൂന്ന് പേര്‍ മരിച്ചു

കൊല്ലം വയയ്ക്കല്‍ എം.സി റോഡില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു മൂന്ന് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, രമാദേവി, ചെറു മകള്‍ ഗോപിക എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ മൂന്നുപേരും തേവന്നൂര്‍ സ്വദേശികളാണ്. എം.സി റോഡില്‍ ആനാട് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. വയയ്ക്കലില്‍ നിന്നും ഓണ സാധനങ്ങള്‍ വാങ്ങി തേവന്നൂരിലേക്ക് വന്ന ഓട്ടോയിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Story Highlights – Three killed in auto-car collision in Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here