കണ്ണൂരിൽ രണ്ടര വയസുകാരി വിഷം ഉള്ളിൽചെന്ന് മരിച്ചു; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ രണ്ടര വയസുകാരി വിഷം ഉള്ളിൽചെന്ന് മരിച്ചു. പയ്യാവൂരിലാണ് സംഭവം. ചുണ്ടക്കാട്ടിൽ അനീഷ്-സ്വപ്ന ദമ്പതികളുടെ മകൾ അൻസിലയാണ് മരിച്ചത്. ്കുട്ടിയുടെ അമ്മ സ്വപ്നയും പതിമൂന്ന് വയസുള്ള മൂത്തമകൾ അൽസീനയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വപ്‌നയും മക്കളും വിഷം കഴിച്ചത്. ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കഴിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കടബാധ്യതയെ തുടർന്ന് കൂട്ട ആത്മഹത്യയക്ക് ശ്രമിച്ചതാകാം. പയ്യാവൂരിൽ വസ്ത്രവ്യാപാരം നടത്തുന്ന സ്വപ്നയ്ക്ക് ഒന്നര കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

Story Highlights Child death, Poison, Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top