ഓണ വിശേഷങ്ങളുമായി ജയറാമും ഫഹദും രമേശ് പിഷാരടിയും; തിരുവോണ ദിനത്തില്‍ കാഴ്ചയുടെ പൂരം ഒരുക്കി ട്വന്റിഫോര്‍

തിരുവോണ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി കാഴ്ചയുടെ പൂരം ഒരുക്കി ട്വന്റിഫോര്‍ ന്യൂസ്. ഓണ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ഫഹദ് ഫാസിലും രമേശ് പിഷാരടിയും ട്വന്റിഫോറിലെത്തും. ഇന്നുവരെ പറയാത്ത അനുഭവങ്ങളുമായി തിരുവോണ ദിനത്തില്‍ ഗുഡ്‌മോര്‍ണിംഗ് വിത്ത് ശ്രീകണ്ഠന്‍ നായര്‍ ഷോയിലാണ് നടന്‍ ജയറാം എത്തുക.
രാവിലെ ആറുമണിമുതല്‍ ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ ആരംഭിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ ഏഴുമുതല്‍ എട്ടുമണിവരെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രത്യേക അതിഥിയായി പങ്കെടുക്കും.
എട്ടുമണിയോടെ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അതിഥിയായി എത്തും. 8.30 മുതല്‍ ഒന്‍പതുമണിവരെ മലയാളികളുടെ പ്രിയതാരം ജയറാമും ഒന്‍പതുമണിമുതല്‍ 9.20 വരെ അവതാരകനും ഹാസ്യ താരവുമായ രമേശ് പിഷാരടിയും അതിഥികളായി എത്തും.
9.20 മുതല്‍ 9.30 വരെ ശബരീനാഥന്‍ എംഎല്‍എയും ഭാര്യ ദിവ്യാ എസ് അയ്യരും പങ്കെടുക്കുന്ന അടുക്കളയിലെ പ്രോട്ടോക്കോള്‍ എന്ന പ്രത്യേക പരിപാടി കാണാം. ഉച്ചയ്ക്ക് 2.30 ന് ഫഹദ് ഫാസില്‍ ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ‘ വിസ്മയ വിരുന്നുമായി ഫഹദ്’ പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തും. വൈകിട്ട് 3.30 ന് ‘ചര്‍ച്ചയല്ല ചങ്ങാത്തം’ എന്ന പേരില്‍ പ്രത്യേക ചര്‍ച്ചാ പരിപാടിയും നടക്കും.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, മധു ബാലകൃഷ്ണന്‍, മധുപാല്‍, ഐ.എം. വിജയന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, വിനു മോഹന്‍, സ്റ്റീഫന്‍ ദേവസി, ജോബ് കുര്യന്‍, ലാല്‍, വിന്ദുജ മേനോന്‍, രാജലക്ഷ്മി അടക്കമുള്ളവര്‍ പ്രത്യേക അതിഥികളായി എത്തും. വ്യത്യസ്തമായ പരിപാടികളുമായി ഒരു വ്യത്യസ്ത ഓണമാണ് മലയാളികള്‍ക്കായി ഇത്തവണ ട്വന്റിഫോര്‍ ഒരുക്കുന്നത്.
Story Highlights – 24 news onam special programs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here