അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

പിഎസ്‌സി ഉദ്യോഗാർത്ഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. അനുവിന്റെ മൃതദേഹവുമായാണ് ബിജെപി മാർച്ച് നടത്തിയത്. സർക്കാർ ഇടപെട്ട് അനുവിൻ്റെ കുടുംബത്തെ സഹായിക്കണം, അനുവിൻ്റെ സഹോദരനു ജോലി നൽകണം എന്നൊക്കെയായിരുന്നു ഇവരുടെ ആവശ്യം. ബിജെപിയുടെ ജില്ലാ നേതാവ് വിവി രാജേഷ് അടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു. അനുവിൻ്റെ വീട്ടിൽ വന്ന് ഉദ്യോഗസ്ഥർ സംസാരിക്കുമെന്ന് അറിയിച്ചു എന്നും അതുകൊണ്ട് പിരിഞ്ഞു പോവുകയാണെന്നും വിവി രാജേഷ് അറിയിച്ചു. തുടർന്ന് അനുവിൻ്റെ മൃതദേഹം അതേ ആംബുലൻസിൽ തിരികെ കൊണ്ടു പോയി.
Read Also : പിഎസ്‌സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ; പ്രതിഷേധിച്ച് യുവജനസംഘടനകൾ
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂൺ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.
2019ലെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 68 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിയോടും മറ്റ് അധികൃതരോടും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
Story Highlights – Bjp protest on man suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here