പാർലമെന്റ് അടച്ചിടുകയും 17 വയസുള്ളവരെ അപകടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു; ചീഫ് ജസ്റ്റിസിന് വിദ്യാർത്ഥികളുടെ കത്ത്

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് രണ്ട് വിദ്യാർത്ഥികളുടെ കത്ത്. കൊവിഡ് സാഹചര്യത്തിൽ മനുഷ്യത്വപരമായ നിലപാടുണ്ടാകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പാർലമെന്റും കോടതികളും ഉന്നത സ്ഥാപനങ്ങളും അടച്ചിട്ടു. എന്നാൽ, രോഗവ്യാപനം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ 17ഉം 18ഉം വയസുള്ളവരെ അപകടത്തിലേക്ക് തള്ളിവിടുകയാണെന്ന് കത്തിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

Read Also : ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെ ആറ് സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ

എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ ഡൽഹിക്ക് പുറമെ ഗോവയിലും ചണ്ഡീഗഡിലും നിരാഹാര സമരം തുടരുന്നു. രോഗവ്യാപനം അതിതീവ്രമായ സാഹചര്യത്തിലും ജെഇഇ, നീറ്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസം തന്നെ നടത്തുമെന്ന കേന്ദ്രസർക്കാർ നിലപാടിനെയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ചോദ്യം ചെയ്യുന്നത്. കണ്ടെന്റ്‌മെന്റ് സോണുകളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ ആശങ്കയിലാണ്. പരീക്ഷ റദ്ദാക്കണമെന്നല്ല, മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് എൻഎസ്‌യുഐ അറിയിച്ചു.

അതേസമയം, പരീക്ഷ നടത്താനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെഇഇ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷ സെപ്റ്റംബർ 13ന് നടത്താനാണ് തീരുമാനം.

Story Highlights jee-neet exam, letter to chief justice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top