ടി-20ക്ക് പറ്റിയ താരമോ ക്യാപ്റ്റനോ അല്ല ഗാംഗുലി: മുൻ കെകെആർ കോച്ച് ജോൺ ബുക്കാനൻ

സൗരവ് ഗാംഗുലി ടി-20 ഫോർമാറ്റിനു പറ്റിയ താരമോ ക്യാപ്റ്റനോ അല്ലെന്ന് മുൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പരിശീലകൻ ഓസീസ് ജോൺ ബുക്കാനൻ. ടി-20യിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ക്യാപ്റ്റനു കഴിയണം. കളി ടി-20 ഫോർമാറ്റിനോട് ഇണങ്ങുകയും വേണം. ഇത് രണ്ടും അദ്ദേഹത്തിനു കഴിയില്ലെന്നാണ് തനിക്കു തോന്നിയതെന്ന് ബുക്കാനൻ പറഞ്ഞു. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് ബുക്കാനൻ്റെ വെളിപ്പെടുത്തൽ.
Read Also : അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുംബൈ, കൊൽക്കത്ത ടീമുകൾക്ക് തിരിച്ചടി
“ആ സമയത്ത് ഞാൻ ചിന്തിച്ചത്, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങൾ വേഗത്തിൽ തീരുമാനം എടുക്കണം. നിങ്ങളുടെ കളി ടി-20 ഫോർമാറ്റിനോട് ഇണങ്ങുകയും വേണം. അതുകൊണ്ടാണ് അദ്ദേഹവുമായി എനിക്ക് സംസാരിക്കേണ്ടി വന്നത്. അദ്ദേഹം ടി-20ക്ക് പറ്റിയ കളിക്കാരനോ ക്യാപ്റ്റനോ അല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു വ്യക്തി എല്ലാ കാര്യങ്ങളും മനസിലാക്കി പെട്ടെന്ന് തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി എന്ന് പറഞ്ഞാൽ എല്ലാവരും നായകരാവണം എന്ന് ആഗ്രഹിക്കും.”- ബുക്കാനൻ പറഞ്ഞു.
2018ൽ ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മോശം പ്രകടനമാണ് നടത്തിയത്. അടുത്ത സീസണിൽ ബുക്കാനൻ മക്കല്ലത്തെ ക്യാപ്റ്റനക്കി. ആ സീസണിൽ കൊൽക്കത്ത പോയിൻ്റ് ടേബിളിൽ അവസാനമാണ് ഫിനിഷ് ചെയ്തത്. ഇതോടെ 2010 സീസണിൽ വീണ്ടും ഗാംഗുലി നായകനായി.
Story Highlights – Sourav Ganguly was not suited to T20 cricket as player or captain John Buchanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here