സുശാന്ത് സിംഗിന്റെ മരണം: നുണ പരിശോധനക്ക് തയാറെടുത്ത് സിബിഐ

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നുണ പരിശോധന നടത്തുമെന്ന് വിവരം. സുശാന്തിന്റെ മുൻ പെൺസുഹൃത്ത് റിയ ചക്രവർത്തിയെ നുണപരിശോധനക്ക് വിധേയയാക്കും.

റിയയുടെ മൊഴികളിലെ പൊരുത്തക്കെടുകളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നുണ പരിശോധനക്ക് വിധേയയാകാൻ റിയയോട് സിബിഐ നിർദേശിച്ചു. അഭിഭാഷകനും കുടുംബാംഗങ്ങളും ആയി ആലോചിച്ച് തീരുമാനം കൈക്കൊള്ളാൻ സമയം വേണമെന്ന് റിയ അറിയിച്ചിട്ടുണ്ട്.

Read Also : സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: നടി റിയ ചക്രവർത്തിയുടെ ഹർജി ഇന്ന് പരിഗണിക്കും

അതേസമയം ഷോപ്പിംഗിന് വേണ്ടി റിയാ ചക്രവർത്തി സുശാന്തിന്റെ കാർഡ് ഉപയോഗിച്ചിരുന്നുവെന്ന് സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി ആരോപിച്ചു. സുശാന്തിന്റെ മാനേജർ സാമുവൽ മിറാന്റ തന്നോട് ഒരിക്കൽ ഇത് പറഞ്ഞതായും സിദ്ധാർത്ഥ്. കൂടാതെ ഹാർഡ് ഡിസ്‌കിൽ നിന്നും തന്റെ എല്ലാ വിഡിയോയും വിവരങ്ങളും ഡിലീറ്റ് ചെയ്യാനും സുശാന്ത് പറഞ്ഞിരുന്നുവെന്നും സിദ്ധാർത്ഥ്.

Story Highlights sushant singh rajput, ria chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top