Advertisement

ജിഎസ്ടിയിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ വായ്പ എടുക്കുന്ന വിഷയം; കർശന നിലപാടുമായി കേന്ദ്രം

August 31, 2020
Google News 2 minutes Read
Centre unlikely to cede ground on GST compensation

ജിഎസ്ടിയിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ വായ്പ എടുക്കുന്ന വിഷയത്തിൽ കർശന നിലപാടുമായി കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ തെറ്റായ കണക്കുകൾ ഉദ്ധരിക്കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. 3,00,000 കോടി കണക്കാക്കിയ നഷ്ടത്തിൽ 2,30,000 കോടി രൂപയുടെ നഷ്ടം കോറോണാ സാഹചര്യം ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ധനമന്ത്രാലയം പറയുന്നു. ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള നഷ്ടമായി പരിഗണിക്കാനാകില്ലെന്നും ഈ തുക കൂടി വായ്പ എടുക്കണമെങ്കിൽ പലിശ സംസ്ഥാനങ്ങൾ തന്നെ നൽകിയേ മതിയാകുവെന്നും ധനമന്ത്രാലയം അറിയിച്ചു.

കോറോണ ഉണ്ടാക്കിയ പ്രതിസന്ധി മറകടക്കാൻ വരും മാസങ്ങളിൽ കേന്ദ്രത്തിന് വലിയ തോതിൽ വായ്പ എടുക്കേണ്ടതുണ്ട്. ഇതിന് സാധ്യമാകാത്ത വിധത്തിൽ ബാധ്യത ഉണ്ടാക്കാനാണ് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം. ഇത് രാഷ്ട്രീയ താത്പര്യങ്ങൾ മൂലമാണെന്നാണ് കേന്ദ്രം പറയുന്നത്. ഈ വർഷത്തെ സംസ്ഥാനങ്ങൾക്കുണ്ടായ ജിഎസ്ടി നഷ്ടം സംബന്ധിച്ച കണക്കിൽ കേന്ദ്രസർക്കാരിന്റെ വിശകലനം ഇങ്ങനെ :

ആകെ നഷ്ടം മൂന്ന് ലക്ഷം കോടി രൂപ. എന്നാൽ ഇതിൽ ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള നഷ്ടം കേവലം 97,000 ലക്ഷം മാത്രമാണ്.
ബാക്കിയുള്ള 2,30,000 കോടി കോറോണാ ബാധ മൂലം ഉണ്ടായതാണ്. അതുകൊണ്ട് ഈ തുകയുടെ ബാധ്യത കേന്ദ്രം വഹിക്കണം എന്ന നിലപാട് അംഗീകരിക്കാനാവില്ല. അതായത് ജിഎസ്ടി വിഷയത്തിൽ സംസ്ഥാനങ്ങൾ ഉന്നയിച്ച എതിർപ്പ് പൂർണ്ണമായി തള്ളുകയാണ് കേന്ദ്രം. നഷ്ടപരിഹാര ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഇതിനായുള്ള വായ്പ തുക 97,000 കോടി മാത്രം മതിയെങ്കിൽ സംസ്ഥാനങ്ങൾ ബാധ്യത എൽക്കേണ്ട. 3,00,000 കോടി എടുക്കണമെങ്കിൽ 2,30,000 കോടിയുടെ പലിശ സംസ്ഥാനങ്ങൾ വഹിക്കണം. ഇതിൽ 2,30,000 കോടി സംസ്ഥാനങ്ങളുടെ കടബാധ്യതയായി കണക്കാക്കുക തന്നെ ചെയ്യും എന്ന നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ. 2,30,000 കോടി അധിക വായ്പ എടുക്കണമെങ്കിൽ സെസ് വരുമാനത്തിൽ നിന്ന് ഈ തുക അടച്ച ശേഷമാകും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര കുടിശിക നൽകുക.

Story Highlights Centre unlikely to cede ground on GST compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here