കെഎം മാണിയുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടി; ജോസ് കെ മാണി

ആത്യന്തികമായി സത്യം വിജയിക്കും എന്നതിന് തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയെന്ന് ജോസ് കെ മാണി. കെഎം മാണിയുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടിയാണെന്നും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് സന്തോഷത്തിന്റെ നിമിഷമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഇന്നാണ് വന്നത്. രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി.
കമ്മീഷന് മുന്നിലുള്ള രേഖകള്‍, ചെയര്‍മാന്റെ സ്ഥാനത്തുനിന്നുള്ള അറിയിപ്പുകള്‍ എന്നിവ പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്നത് ഔദ്യോഗികമായി ജോസ് കെ. മാണി വിഭാഗമായിരിക്കും. ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് സ്വന്തമായിരിക്കും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അടക്കം ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. അതേസമയം, ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എ പ്രതികരിച്ചു.
Story Highlights – Election Commission verdict; Jose K. Mani’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here