വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിലുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിലുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ബെഹ്‌റ പറഞ്ഞു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലെ കൊലപാതകന്റെ കാരണം വ്യക്തമാകൂ. രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അതേസമയം, വെഞ്ഞാറമ്മൂട്ടിലേത് ആസൂത്രിത കൊലപാതകമാണെന്നും കോൺഗ്രസിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നാണ് കോൺഗ്രസ് വാദം.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
Story Highlights – loknath behra on dyfi murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here