Advertisement

പിഎസ്‌സി ചെയർമാന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകരുടെ മാർച്ച്

August 31, 2020
Google News 1 minute Read

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ മലപ്പുറത്തെ പിഎസ്‌സി ചെയർമാന്റെ വീട്ടിലെക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു.

പൊലീസിനെ മറികടന്ന് പ്രവർത്തകർ ഇരച്ച് കയറിയതോടെ പൊലീസ് ലാത്തിവീശി. അഭിജിത്ത് ഉൾപ്പടെയുള്ള ഏഴോളം പേർക്ക് പരുക്കേറ്റു. തുടർന്ന് വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും, കമ്പും വലിച്ചെറിഞ്ഞതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Read Also : ഓൺലൈൻ പഠനം: വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്‌യു പ്രവർത്തകർക്ക് സമ്മാനിച്ചത് എസ്എഫ്‌ഐ

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂൺ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

2019ലെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 68 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിയോടും മറ്റ് അധികൃതരോടും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

Story Highlights ksu, psc, psc chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here