ഓൺലൈൻ പഠനം: വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്‌യു പ്രവർത്തകർക്ക് സമ്മാനിച്ചത് എസ്എഫ്‌ഐ

ksu sfi join hands helping student online class

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി കൈ കോർത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്‌യു പ്രവർത്തകർക്ക് സമ്മാനിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ. മലപ്പുറത്ത് നിന്നാണ് ഈ സഹകരണത്തിന്റെ പുത്തൻ മാതൃക.

കെഎസ്‌യു ജില്ല പ്രസിഡന്റ് ഹാരിസ് മുദൂരിന്റെ ഒരു വാട്ട്‌സ് ആപ് സ്റ്റാറ്റസ് ആണ് സംഭവങ്ങൾക്ക് വഴി ഒരുക്കിയത്. നിർധനരായ ഒരു കുടുംബത്തിലെ വിദ്യാർത്ഥിക്ക് പഠനം നടക്കണമെങ്കിൽ
ഒരു ടിവി ഉടൻ വേണം എന്നായിരുന്നു സ്റ്റാറ്റസ്. ഇത് കണ്ട എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി സഹായം വാഗ്ദാനം ചെയ്തു. അടുത്ത ദിവസം തന്നെ ടിവി കൈമാറുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നത് വിദ്യാർത്ഥികൾക്ക് വേണ്ടി ആണെന്നും നന്മയുള്ള കാര്യങ്ങൾക്ക് വേണ്ടി കൈകോർക്കുന്നത് ഭാവിയിലും തുടരുമെന്നും ഇരു സംഘടനകളും ഉറപ്പ് നൽകി.

സൈബർ ഇടങ്ങൾ രാഷ്ട്രീയ പേർവിളികൾക്കായി ഉപയോഗിക്കുന്നവർക്ക് മുന്നിൽ മാതൃക തീർക്കുകയാണ് മലപ്പുറത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ.

Story Highlights- ksu sfi join hands helping student online class

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top