റെയ്നയും ധോണിയും തമ്മിൽ ഹോട്ടൽ മുറിയെച്ചൊല്ലി തർക്കമുണ്ടായെന്ന് റിപ്പോർട്ട്

ഐപിഎലിൽ കളിക്കാതെ മടങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയും ക്യാപ്റ്റൻ എംഎസ് ധോണിയും തമ്മിൽ ഹോട്ടൽ മുറിയെച്ചൊല്ലി തർക്കമുണ്ടായെന്ന് റിപ്പോർട്ട്. ധോണിക്ക് നൽകിയതു പോലൊരു ഹോട്ടൽ മുറി തനിക്ക് വേണമെന്ന് റെയ്ന ആവശ്യപ്പെട്ടിരുന്നു എന്നും അത് നൽകാൻ കഴിയില്ലെന്ന് മാനേജ്മെൻ്റ് അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹം മടങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read Also : ക്യാമ്പിൽ കൊവിഡ് പടർന്നു; അമ്മാവൻ കൊല്ലപ്പെട്ടു; റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഇക്കാരണങ്ങൾ കൊണ്ട്
ബിസിസിഐ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് ബയോ ബബിളിലെ നിബന്ധനകൾ താരത്തിന് അസഹനീയമായിരുന്നു. അതുകൊണ്ട് തന്നെ എം എസ് ധോണിക്ക് നൽകിയതു പോലെ ഒരു ഹോട്ടൽ മുറി വേണമെന്നായിരുന്നു താരത്തിൻ്റെ ആവശ്യം. ഇതോടൊപ്പം ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി. ഇക്കാര്യം ക്യാപ്റ്റൻ എംഎസ് ധോണിയോടും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിനോടും സംസാരിച്ചു. ഇരുവരും റെയ്നയെ യുഎഇയിൽ തന്നെ നിർത്താൻ ശ്രമിച്ചു എങ്കിലും തനിക്ക് പോയേ തീരൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു.
Read Also : സുരേഷ് റെയ്‌നയുടെ ബന്ധു കുത്തേറ്റ് മരിച്ചു; മറ്റ് കുടുംബാംഗങ്ങൾക്ക് പരുക്ക്
ഇതോടൊപ്പം, അമ്മാവൻ കൊല്ലപ്പെട്ടതും റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെ ഓഗസ്റ്റ് 19-ന് അർധരാത്രി ആയിരുന്നു ആക്രമണം. കാലെ കച്ചേവാല’ എന്ന മോഷണ സംഘമാണ് ആക്രമണത്തിനു പിന്നിൽ. അശോക് കുമാറിൻ്റെ ഭാര്യക്കും മക്കൾക്കും അമ്മയ്ക്കുമെല്ലാം പരുക്കുകളുണ്ട്. ഇവർ ആശുപത്രിയിലാണ്.
Story Highlights – Suresh Raina’s IPL 2020 Exit Linked To Row Over Hotel Room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here