ക്യാമ്പിൽ കൊവിഡ് പടർന്നു; അമ്മാവൻ കൊല്ലപ്പെട്ടു; റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഇക്കാരണങ്ങൾ കൊണ്ട്

Suresh Raina IPL 2020

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഒന്നിലധികം കാരണങ്ങൾ കൊണ്ടെന്ന് റിപ്പോർട്ട്. സിഎസ്കെ ക്യാമ്പിൽ കൊവിഡ് രോഗബാധ പടർന്നത് താരത്തിന് ആശങ്കയുണ്ടാക്കി എന്നും അമ്മാവൻ അശോക് കുമാർ കൊല്ലപ്പെട്ടത് തിരിച്ചു പോക്കിനു ശക്തി പകർന്നു എന്നുമാണ് റിപ്പോർട്ട്. ഇന്നലെയാണ് റെയ്ന യുഎഇയിലെ സിഎസ്കെ ക്യാമ്പിൽ നിന്ന് മടങ്ങിയത്.

Read Also : സുരേഷ് റെയ്‌നയുടെ ബന്ധു കുത്തേറ്റ് മരിച്ചു; മറ്റ് കുടുംബാംഗങ്ങൾക്ക് പരുക്ക്

ക്യാമ്പിലെ 13 പേർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി. ഇക്കാര്യം ക്യാപ്റ്റൻ എംഎസ് ധോണിയോടും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിനോടും സംസാരിച്ചു. ഇരുവരും റെയ്നയെ യുഎഇയിൽ തന്നെ നിർത്താൻ ശ്രമിച്ചു എങ്കിലും തനിക്ക് പോയേ തീരൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു.

“വെള്ളിയാഴ്ച രാത്രി, ആകെ കോലാഹലമായിരുന്നു. ടീം അംഗങ്ങളെയും ഫ്ലെമിങിനെയും ധോണിയെയുമൊക്കെ പല തവണ ഫോൺ വിളിച്ച് റെയ്ന തൻ്റെ ആശങ്ക അറിയിച്ചു. ധോണി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചതാണ്. പക്ഷേ, ഫലിച്ചില്ല. റെയ്ന ആകെ ഭയാശങ്കയിലായിരുന്നു. വൈകാതെ, അദ്ദേഹത്തെ പിടിച്ചു നിർത്തുന്നതിൽ കാര്യമില്ലെന്ന് എല്ലാവർക്കും മനസ്സിലായി.”- സിഎസ്കെ ടീം ഒഫീഷ്യൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also : റെയ്ന മടങ്ങാൻ കാരണം ഉറ്റബന്ധുക്കൾ ആക്രമിക്കപ്പെട്ടതിനാൽ; അമ്മാവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇതോടൊപ്പം, അമ്മാവൻ കൊല്ലപ്പെട്ടതും റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെ ഓഗസ്റ്റ് 19-ന് അർധരാത്രി ആയിരുന്നു ആക്രമണം. കാലെ കച്ചേവാല’ എന്ന മോഷണ സംഘമാണ് ആക്രമണത്തിനു പിന്നിൽ. അശോക് കുമാറിൻ്റെ ഭാര്യക്കും മക്കൾക്കും അമ്മയ്ക്കുമെല്ലാം പരുക്കുകളുണ്ട്. ഇവർ ആശുപത്രിയിലാണ്.

Story Highlights Here’s why Suresh Raina pulled out of IPL 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top